തന്റേതല്ലാത്ത കുറ്റം കൊണ്ട് ദളിതനായവനെ
തന്റേതല്ലാത്ത മേന്മ കൊണ്ട് സവർണ്ണനായവൻ
അധിക്ഷേപിക്കുന്നത് കണ്ടു മനം മടുത്തിട്ടാവണം
തന്റേതല്ലാത്ത കാരണത്താൽ "കിറുക്കന്മാരുടെ ചെവിയിലെ പൂവ് "
എന്ന് വിളിപ്പേരു കിട്ടിയോരു പാവം നാട്ടു ചെമ്പരത്തി
ജാതി മാറി കല്യാണം കഴിച്ചതും ,
മഞ്ഞയും ,വെള്ളയും നിറമുള്ള ചെമ്പരത്തിപ്പൂവുകൾക്ക് ജന്മം കൊടുത്തതും !
പക്ഷേ നാട്ടാരിപ്പോഴും വിളിപ്പേരുകൾ തുടർന്നു കൊണ്ടേയിരിക്കുന്നു .!!!!!
നിങ്ങൾക്ക് അങ്ങിനെ തന്നെ വേണം ,
കൈക്കൂലിയും വാങ്ങിച്ച് ആവശ്യങ്ങളെല്ലാം നടത്തിക്കൊടുകുമ്പോൾ
ഓർക്കണമായിരുന്നു,
കുരിശടിയും നേർച്ച മണ്ഡപവും പണിയിച്ചിട്ട്
നിങ്ങളെയവിടെ പിച്ച തെണ്ടാൻ കൊണ്ടിരുത്തുമെന്നും,
പിച്ചക്കാരു മുതൽ ഓടിക്കൊണ്ടിരിക്കുന്ന ബസ്സിലെ കിളികള്‍ വരെ
നിങ്ങളുടെ നെഞ്ചിൻ കൂട്ടിലേക്ക് തന്നെ നാണയങ്ങൾ
എറിഞ്ഞു കൊള്ളിക്കുമെന്നും !!!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)



- Follow Us on Twitter!
- "Join Us on Facebook!
- RSS
Contact