2013, ഡിസംബർ 31, ചൊവ്വാഴ്ച 0 comments

ആണത്തം?





തുടങ്ങും മുൻപേ സ്ഖലനം നടന്നൊരു പേനയുടെ

 "ആണത്തമില്ലായ്മയെ " "പുച്ഛിച്ചു "കൊണ്ടു ഒരു തുണ്ടു

വെള്ളപേപ്പറിൽ അർദ്ധനഗ്നയായ്‌ കിടന്നൊരു

 നാലുവരിക്കവിതയെ ,അതുവഴി വന്ന "ആണത്തമുള്ളോരു

കാറ്റ് " കട്ടുകൊണ്ടു പോയ് !!!!

നാളെ ഒരുനാൾ അവന്റെ കൂടെ അവളണിഞ്ഞൊരുങ്ങി

 നടക്കുമ്പോൾ ,ഇവളെന്റെ കൂടെ കിടന്നവളാണെന്നു

 "ആണത്തം " പറയാമെല്ലോയെന്നോർത്ത് ഉള്ളിൽ

ചിരിയ്ക്കുകയായിരുന്നു പേനയപ്പോൾ!!!!
2013, ഡിസംബർ 28, ശനിയാഴ്‌ച 4 comments

ലുക്കിലല്ല കാര്യം ...........

ഈ മാസികകളിലൊക്കെ വരുന്ന സർവ്വേ   ഫലങ്ങളൊക്കെ ശരിയായിരിക്കും അല്ലേ ?  ശരിയായാൽ മതിയായിരുന്നു ...
ഈ ലക്കം ഗൃഹലക്ഷ്മി യിലെ "ബ്രൈഡൽ സർവ്വേ " ഫലങ്ങൾ   വായിച്ചപ്പോൾ എന്തൊക്കെയോ ഒരു സന്തോഷം!!!!!!!!!!എനിക്ക് സന്തോഷം തോന്നിയ കുറച്ചു കാര്യങ്ങൾ മാത്രം താഴെ കൊടുക്കുന്നു

1) ലുക്കിലല്ല കാര്യം 

     പുരുഷന്റെ ലുക്കിന് അധികം പ്രാധാന്യം കൊടുക്കുന്നില്ലെന്ന് 70% പെണ്‍കുട്ടികൾ,പണ്ടത്തെപ്പോലെ സിനിമാതാരങ്ങളെ സ്വപ്നം കാണുന്ന തലമുറയല്ല തങ്ങളുടേതെന്നു അവർ വെളിപ്പെടുത്തുന്നു ,"ആറ്റിറ്റ്യൂഡിലാണു കാര്യം,പിന്നെ കരിയർ.എജ്യൂക്കേഷൻ ...അതെല്ലാം കഴിഞ്ഞിട്ടേ ലുക്ക് വരുന്നുള്ളു "

2) "പാസ്റ്റിലെ അഫയേഴ്സിനെ കുറിച്ചും മറ്റും ചുഴിഞ്ഞു ചോദിക്കുന്ന ആളുകളെ ഞങ്ങൾ തീരെ  പ്രിഫർ  ചെയ്യുന്നില്ല ....എന്നാൽ വിവാഹ ശേഷം തികച്ചും സിൻസിയർ ആയിരിക്കുകയും  വേണം "(അതെനിക്ക് അത്രയ്ക്ക് ഇഷ്ടമായില്ല ,എന്നാലും പോട്ടെ സാരമില്ല !)

3) "ഹണിബീ സിനിമയിൽ ഭാവനയെ പെണ്ണ് കാണാൻ വരുന്നയാൾ ചോദിക്കുന്നില്ലേ ,ആർ യു വെർജിൻ ? എന്ന് ,അത്രയും ഓപ്പണായ ,പോസിറ്റീവായ് കാര്യങ്ങൾ കാണുന്ന ഒരാൾ ആയിരിക്കണം പാർട്ട്ണർ "എന്ന് ഒരു സുന്ദരി അഭിപ്രായപ്പെടുന്നു ..(ദൈവമേ ,പെണ്ണു കാണാൻ പോവുമ്പോൾ അങ്ങിനെയെങ്ങാനും ചോദിച്ചു പോയാൽ  എന്തായിരിക്കും അവസ്ത്ഥ ?)


4) വിവാഹം കഴിക്കുന്നയാൾ അല്പമൊന്നു മദ്യപിച്ചാലും കുഴപ്പമില്ലെന്ന് 50% പെണ്‍കുട്ടികൾ .(സന്തോഷിച്ചാട്ടെ ,സന്തോഷിച്ചാട്ടെ ),പക്ഷേ എല്ലാത്തിനും ഒരു ലിമിറ്റ് വേണമെന്നും അവർ ഓർമ്മിപ്പിക്കുന്നു.

5)"എല്ലാത്തിലും ഭർത്താവ് തങ്ങളെ സഹായിക്കണമെന്നില്ല ,പക്ഷേ നമ്മൾ കുക്ക്
ചെയ്യുമ്പോൾ ഇടയ്ക്കൊക്കെ അടുത്ത് വന്നിരിക്കുകയോക്കെ ആവാം "(നോട്ട് ദി
പോയിന്റ് "അടുത്തിരുന്നാൽ മാത്രം മതി ,")
 

അപ്പോ എങ്ങനാ ?ഒരെണ്ണത്തിനെ അങ്ങ് കെട്ടിയാലോ ?
2013, ഡിസംബർ 12, വ്യാഴാഴ്‌ച 0 comments

അമ്മയും കുഞ്ഞും ...


മുറ്റത്തിനു കുറുകെ കെട്ടിയിരുന്ന അഴകളിൽ ഉണങ്ങാനിട്ടിരുന്ന ,
 മഞ്ഞനിറം പടർന്ന വെള്ളക്കീറ്റത്തുണികളിൽ
 തലമുടി കുരുങ്ങാതിരിക്കാൻ
 കുനിഞ്ഞു കൊണ്ടാണ് കയറിച്ചെന്നത് !
 "ജോണ്‍സണ്‍ ആൻട് ജോണ്‍സണ്‍ "കമ്പനിയുടെ 'റ്റാഗിട്ട'
 മണമുള്ളൊരു കാറ്റാണ് എനിക്കിരിക്കാൻ
 കസേര വലിച്ചിട്ടു തന്നത്
. കുടിക്കാൻ തന്ന വെള്ളത്തിലെ പാൽമണം കൊണ്ട്
 ഓക്കാനം വന്നെന്നെ തടഞ്ഞു നിർത്തിയത് ,
 പാലുകുടിക്കാൻ വേണ്ടി കരഞ്ഞ "അവനാണ് "!
പാലു നിറച്ചൊരു കുപ്പി അവന്റെ വായിലേക്ക് തിരുകി വച്ചു കൊടുത്തിട്ട് അമ്മ ടി.വി സീരിയലും കണ്ടിരിയ്ക്കുമ്പോൾ,
പുറത്തെ തൊഴുത്തിൽ ,പാലു മുഴുവൻ കുടിച്ചുപോവാതിരിക്കാൻ മാറ്റിക്കെട്ടിയ ഒരു പാവം പൈക്കിടാവ് ,
ചവർപ്പുള്ള കാടിവെള്ളം കുടിച്ച് ദാഹം തീർക്കുന്നുണ്ടായിരുന്നു !
2013, ഡിസംബർ 9, തിങ്കളാഴ്‌ച 4 comments

പുതു വിപ്ലവം

ഞാൻ ഇന്നലെ ഒരു വിഷമ വൃത്തത്തിൽ ആയിരുന്നു ...
ഞായറാഴ്ച്ച ആണ് ...
രാവിലെ അമ്പലത്തിൽ പോവണൊ അതോ
 പാർട്ടി കമ്മിറ്റിക്ക് പോവണോ എന്ന് ?
അമ്പലത്തിൽ പോയാൽ രണ്ടുണ്ട് ഗുണം ദൈവത്തെ കാണാം ,പിന്നെ....
നാട്ടിലെ നല്ല പെണ്‍പിള്ളേരെയും കാണാം  ..
മോന്റെ ഭക്തി കണ്ട് വീട്ടുകാർക്കും സന്തോഷമാവും .
"സ്വയം സേവകർ" അമ്പലമുറ്റത്ത് കാണിച്ചുകൂട്ടുന്ന
അഭ്യാസം കണ്ട് ഉള്ളിൽ ചിരിക്കാം !
പറഞ്ഞു പറഞ്ഞു മടുത്ത ആവശ്യങ്ങളുടെ ഒരു നിവേദനം കൂടി കൊടുക്കാം ,
ദൈവമേ  നിനക്കുമൊരു :ജനസമ്പർക്കം നടത്തിക്കൂടെ ?
അത് കൊണ്ട് പ്രത്യേകിച്ചു ഗുണമൊന്നുമില്ലെങ്കിലും!!
ഞാൻ കൊടുത്ത നിവേദനങ്ങൾക്കൊന്നും ഇത് വരെ
ഒരു തീരുമാനവും ആയിട്ടില്ല,,
ഇവർക്കിടയിൽ വല്ല തീവ്ര വിപ്ലവ വിഭാഗം വല്ലതുമുണ്ടെങ്കിൽ
അങ്ങോട്ട് ചേർന്നാലോ ?
 ഇങ്ങനെയൊക്കെ ചെയ്‌താൽ കൂടെയുള്ളവരോട്
അമ്പലത്തിൽ പൊവരുതെന്ന് എങ്ങിനെ എനിക്ക് പറയാൻ പറ്റും ?
അങ്ങനെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കുന്നു !!
ഞാൻ പാർട്ടി കമ്മിറ്റിക്ക് പോവുന്നു ..
നര വീഴാത്ത മനസ്സും ,നരച്ചു കുമ്മിയ മുടിയുമായ്
പഴയ സഖാക്കൾ എല്ലാവരും ഉണ്ട് ..
എന്നിട്ടും കമ്മിറ്റി തുടങ്ങാൻ വൈകുന്നതിന്റെ  കാരണം?
പാർട്ടിയുടെ യുവജനവിഭാഗം നേതാവ് വരാൻ വൈകുമെന്ന് ,
അമ്പലത്തിലെ ഉപദേശക സമിതി യോഗം ഇതുവരെ
കഴിഞ്ഞില്ലായത്രേ!!


2013, ഡിസംബർ 7, ശനിയാഴ്‌ച 0 comments

ആര് ? എന്തിന് ?






നേരിട്ടു ഇന്നുവരെ ആരും കാണാത്തത് ദൈവം ആണെങ്കിൽ

 മനസ്സ് പിന്നെ ആര് ?

മനസ്സിന്റെ നോവ് പറ്റിയ വെള്ളം കണ്ണിലൂടെ ഒലിച്ചിറങ്ങുമ്പോൾ

എന്തിനാണ് കണ്ണുനീരെന്ന് പേരിട്ടു

വിളിച്ചപമാനിക്കുന്നത് ?
2013, നവംബർ 17, ഞായറാഴ്‌ച 0 comments

നിഴല്‍

എണ്റ്റെ പ്രിയപ്പെട്ട ചങ്ങാതി വെളിച്ചത്തെ മാത്രം സ്നേഹിക്കുന്നവന്‍, ഇരുട്ടിണ്റ്റെ ചീവീട്‌ ശബ്ദത്തെ ഭയന്നോടിയൊളിക്കുന്നവന്‍, ചിലപ്പോള്‍ പിറകേയും,ചിലപ്പോഴൊക്കെ മുന്‍പേയുമായ്‌ എണ്റ്റെ കൂടെ നടന്നവന്‍. ഞാന്‍ ചിരിക്കുന്നത്‌ പോലെ ചിരിക്കാന്‍ പഠിച്ചവന്‍ കരയാനും, എന്നെ അതുപോലെ നോക്കിപ്പഠിച്ചവന്‍, ചില നേരങ്ങളില്‍ എന്നേക്കാള്‍ വലിപ്പം തോന്നിച്ചവന്‍ എണ്റ്റെ ചങ്ങാതി. നട്ടുച്ച നേരത്തെ മുങ്ങിക്കുളിക്കലില്‍
വിവസ്ത്രനായ്‌ മുങ്ങാംകുഴിയിട്ടവന്‍, കുളപ്പടിയിലിരുന്ന് പുകവലിച്ച്‌ എന്നെ തല്ലു കൊള്ളിച്ചവന്‍, എനിക്കൊരു രൂപഭംഗിയുമില്ലെന്ന് എന്നോടാദ്യം പറഞ്ഞവന്‍. ഒരു ലോക്കല്‍ ബാറിണ്റ്റെ അരണ്ട വെളിച്ചത്തിലാദ്യമായ്‌ മദ്യത്തിണ്റ്റെ രുചിയറിഞ്ഞവന്‍ ,, എണ്റ്റെ കൂട്ടിനാല്‍ പിഴച്ചു പോയവന്‍! ഇന്നത്തെ രാത്രിയിലിരുട്ടത്തിരുന്നോട്ടെ ഞാന്‍, എണ്റ്റെ പ്രണയം തകറ്‍ന്നത്‌ കൊണ്ടല്ല നീ കരയുന്നത്‌ കാണാന്‍ വയ്യാത്തത്‌ കൊണ്ട്‌!
2013, നവംബർ 1, വെള്ളിയാഴ്‌ച 0 comments

സ്നേഹമതില്‍?




അയല്‍ക്കാരുടെ 'സ്നേഹം' അതിരു കടന്നപ്പോഴാണ്‌ മതിലു കെട്ടി അതിര്‍ത്തി തിരിക്കാന്‍ തീരുമാനിച്ചത്‌.. പണി വളരെ പെട്ടെന്നു കഴിഞ്ഞു..വെറും നിലത്ത്‌ കുഴിയെടുത്ത്‌ നാട്ടിയ കോണ്‍ക്രീറ്റ്‌ തൂണിനുള്ളിലെ വിടവിലേക്കിറക്കി വെച്ചുറപ്പിക്കുന്ന ഒരു തരം "റെഡി റ്റു ഫിറ്റ്‌ മതില്‍" സംഭവം കൊള്ളാം!! നിര്‍മ്മാണച്ചെലവും വളെരെ കുറവ്‌. ..പക്ഷേ ഈ മതിലിണ്റ്റെ യഥാറ്‍ഥ പേര്‌ "സ്നേഹമതില്‍" എന്നാണെന്നറിഞ്ഞത്‌ ഇന്നാണ്‌...വളരെ "കറക്റ്റ്‌ ആയ പേര്‌"...തമ്മില്‍ കണ്ടാല്‍ കൊല്ലാന്‍ നില്‍ക്കുന്ന വീട്ടുകാര്‍ക്കിടയില്‍ നിലകൊള്ളുന്ന മതിലിന്‌ ഇതിലും നല്ലൊരു പേരു യോജിക്കുമോ? എന്തായാലും സ്നേഹമത്ളിണ്റ്റെ 'കരാറു പണി'ക്കാരനിപ്പോള്‍ നാട്ടിലെ വലിയ 'ഡിമാന്‍ഡ്‌' ആയിക്കഴിഞ്ഞു..
2013, ഒക്‌ടോബർ 22, ചൊവ്വാഴ്ച 3 comments

ഫേസ്ബുക്ക്‌











അങ്ങനെ ഞാനും മരിച്ചു
,
 ആദ്യം തന്നെ ഫേസ്ബുക്കില്‍ അപ്ഡേറ്റ്‌ ചെയ്തേക്കാം

 കുളിക്കുന്നതും പല്ലുതേക്കുന്നതും വരെ അപ്ഡേറ്റിയിട്ടുണ്ട്‌ പിന്നല്ലേ ഇപ്പോള്‍?

 "പ്രിയ സുഹൃത്തുക്കളെ ഞാന്‍ മരിച്ചു,
,
ശവസംസ്കാരം ഇന്നു വൈകിട്ട്‌ സ്വവസതിയില്‍

 "ലൈക്കുകള്‍",ഷെയറുകള്‍...

 ഹും ഞാന്‍ ജീവിച്ചിരുന്നപ്പോള്‍ എണ്റ്റെ ഒരു "പ്രൊഫൈല്‍ ഫോട്ടോയ്ക്‌ പോലും "ലൈക്ക്‌"അടിക്കാത്തവന്‍മാരും

 ഞാന്‍ എത്ര "ഹായ്‌" പറഞ്ഞിട്ടും കണ്ടില്ലെന്നു നടിച്ചവളുമാരും"

ഞാന്‍പോയ്‌ വെള്ള പുതച്ചു കിടന്നു

പാവം എണ്റ്റെ അമ്മ മാത്രം കരയുന്നുണ്ട്‌,

 അല്ലെങ്കിലും നഷ്ടം അവര്‍ക്കു മാത്രമല്ലേ?

 മുറ്റത്ത്‌ "നീലടാറ്‍പായ"കെട്ടിയ പന്തലു ഉയരുന്നു

 ബന്ധുക്കളുെടെ കണ്ണീരു കണ്ടിട്ടെനിക്കു ചിരി വരുന്നു

 ഞാന്‍ കാശു കൊടുക്കാനുള്ള "പലിശക്കാരന്‍" മാത്രം ശരിക്കും കരയുന്നു! 

എണ്റ്റെ മൊബൈല്‍ ചിലയ്ക്കുന്നു,

 "മെസേജാണ്‌, ഫേസ്ബുക്ക്‌ നോട്ടിഫിക്കേഷന്‍"

 എണ്റ്റെ പ്രിയ കാമുകി....

 അവളുടെ "മാരിറ്റല്‍ സ്റ്റാറ്റസ്‌,കമിറ്റഡ്‌ എന്നത്‌ മാറ്റി"സിംഗിള്‍" ആക്കിയത്രെ!!

എനിക്കിനി മരിച്ചാല്‍ മതി,?
 
;