2013, ഡിസംബർ 28, ശനിയാഴ്‌ച

ലുക്കിലല്ല കാര്യം ...........

ഈ മാസികകളിലൊക്കെ വരുന്ന സർവ്വേ   ഫലങ്ങളൊക്കെ ശരിയായിരിക്കും അല്ലേ ?  ശരിയായാൽ മതിയായിരുന്നു ...
ഈ ലക്കം ഗൃഹലക്ഷ്മി യിലെ "ബ്രൈഡൽ സർവ്വേ " ഫലങ്ങൾ   വായിച്ചപ്പോൾ എന്തൊക്കെയോ ഒരു സന്തോഷം!!!!!!!!!!എനിക്ക് സന്തോഷം തോന്നിയ കുറച്ചു കാര്യങ്ങൾ മാത്രം താഴെ കൊടുക്കുന്നു

1) ലുക്കിലല്ല കാര്യം 

     പുരുഷന്റെ ലുക്കിന് അധികം പ്രാധാന്യം കൊടുക്കുന്നില്ലെന്ന് 70% പെണ്‍കുട്ടികൾ,പണ്ടത്തെപ്പോലെ സിനിമാതാരങ്ങളെ സ്വപ്നം കാണുന്ന തലമുറയല്ല തങ്ങളുടേതെന്നു അവർ വെളിപ്പെടുത്തുന്നു ,"ആറ്റിറ്റ്യൂഡിലാണു കാര്യം,പിന്നെ കരിയർ.എജ്യൂക്കേഷൻ ...അതെല്ലാം കഴിഞ്ഞിട്ടേ ലുക്ക് വരുന്നുള്ളു "

2) "പാസ്റ്റിലെ അഫയേഴ്സിനെ കുറിച്ചും മറ്റും ചുഴിഞ്ഞു ചോദിക്കുന്ന ആളുകളെ ഞങ്ങൾ തീരെ  പ്രിഫർ  ചെയ്യുന്നില്ല ....എന്നാൽ വിവാഹ ശേഷം തികച്ചും സിൻസിയർ ആയിരിക്കുകയും  വേണം "(അതെനിക്ക് അത്രയ്ക്ക് ഇഷ്ടമായില്ല ,എന്നാലും പോട്ടെ സാരമില്ല !)

3) "ഹണിബീ സിനിമയിൽ ഭാവനയെ പെണ്ണ് കാണാൻ വരുന്നയാൾ ചോദിക്കുന്നില്ലേ ,ആർ യു വെർജിൻ ? എന്ന് ,അത്രയും ഓപ്പണായ ,പോസിറ്റീവായ് കാര്യങ്ങൾ കാണുന്ന ഒരാൾ ആയിരിക്കണം പാർട്ട്ണർ "എന്ന് ഒരു സുന്ദരി അഭിപ്രായപ്പെടുന്നു ..(ദൈവമേ ,പെണ്ണു കാണാൻ പോവുമ്പോൾ അങ്ങിനെയെങ്ങാനും ചോദിച്ചു പോയാൽ  എന്തായിരിക്കും അവസ്ത്ഥ ?)


4) വിവാഹം കഴിക്കുന്നയാൾ അല്പമൊന്നു മദ്യപിച്ചാലും കുഴപ്പമില്ലെന്ന് 50% പെണ്‍കുട്ടികൾ .(സന്തോഷിച്ചാട്ടെ ,സന്തോഷിച്ചാട്ടെ ),പക്ഷേ എല്ലാത്തിനും ഒരു ലിമിറ്റ് വേണമെന്നും അവർ ഓർമ്മിപ്പിക്കുന്നു.

5)"എല്ലാത്തിലും ഭർത്താവ് തങ്ങളെ സഹായിക്കണമെന്നില്ല ,പക്ഷേ നമ്മൾ കുക്ക്
ചെയ്യുമ്പോൾ ഇടയ്ക്കൊക്കെ അടുത്ത് വന്നിരിക്കുകയോക്കെ ആവാം "(നോട്ട് ദി
പോയിന്റ് "അടുത്തിരുന്നാൽ മാത്രം മതി ,")
 

അപ്പോ എങ്ങനാ ?ഒരെണ്ണത്തിനെ അങ്ങ് കെട്ടിയാലോ ?

4 comments:

കൊമ്പന്‍ പറഞ്ഞു...

ഇത്തരം സര്‍വേകള്‍ ഒന്നും തന്നെ ശരിയായ രീതിയില്‍ ആണ് നടക്കുന്നത് എന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ട് ഉണ്ട് കാരണം ഈ അടുത്ത് കണ്ട ഒരു ഇന്ത്യ റ്റുഡ സര്‍വേ നമ്മള്‍ കണ്ടതാണ് മാത്രമല്ല ഇത്തരം മാഗസിനുകള്‍ ചെയ്യുന്നഇത്തരം കാര്യങ്ങള്‍ പലതും സമൂഹത്തിനു ആശയകുഴപ്പവും തെറ്റായ സന്ദേശവും മാത്രമാണ് നല്‍കുന്നത് .
എഴുത്തിനു ആശംസകള്‍

Unknown പറഞ്ഞു...

പൂർണ്ണമായും യോജിക്കുന്നു ...പ്രതികരണത്തിനു നന്ദി

സാജന്‍ വി എസ്സ് പറഞ്ഞു...

സര്‍വ്വേ ശെരിയാണോ..ഭയങ്കര സന്തോഷം.........ഹാഹഹാ

പെണ്ണ് കാണാന്‍ പോകുമ്പോള്‍ ഓരോ പ്രതീക്ഷകള്‍

Unknown പറഞ്ഞു...

സന്തോഷിച്ചാട്ടെ ...സാജാ..സന്തോഷിച്ചാട്ടെ ....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
;