2013, ഡിസംബർ 9, തിങ്കളാഴ്‌ച

പുതു വിപ്ലവം

ഞാൻ ഇന്നലെ ഒരു വിഷമ വൃത്തത്തിൽ ആയിരുന്നു ...
ഞായറാഴ്ച്ച ആണ് ...
രാവിലെ അമ്പലത്തിൽ പോവണൊ അതോ
 പാർട്ടി കമ്മിറ്റിക്ക് പോവണോ എന്ന് ?
അമ്പലത്തിൽ പോയാൽ രണ്ടുണ്ട് ഗുണം ദൈവത്തെ കാണാം ,പിന്നെ....
നാട്ടിലെ നല്ല പെണ്‍പിള്ളേരെയും കാണാം  ..
മോന്റെ ഭക്തി കണ്ട് വീട്ടുകാർക്കും സന്തോഷമാവും .
"സ്വയം സേവകർ" അമ്പലമുറ്റത്ത് കാണിച്ചുകൂട്ടുന്ന
അഭ്യാസം കണ്ട് ഉള്ളിൽ ചിരിക്കാം !
പറഞ്ഞു പറഞ്ഞു മടുത്ത ആവശ്യങ്ങളുടെ ഒരു നിവേദനം കൂടി കൊടുക്കാം ,
ദൈവമേ  നിനക്കുമൊരു :ജനസമ്പർക്കം നടത്തിക്കൂടെ ?
അത് കൊണ്ട് പ്രത്യേകിച്ചു ഗുണമൊന്നുമില്ലെങ്കിലും!!
ഞാൻ കൊടുത്ത നിവേദനങ്ങൾക്കൊന്നും ഇത് വരെ
ഒരു തീരുമാനവും ആയിട്ടില്ല,,
ഇവർക്കിടയിൽ വല്ല തീവ്ര വിപ്ലവ വിഭാഗം വല്ലതുമുണ്ടെങ്കിൽ
അങ്ങോട്ട് ചേർന്നാലോ ?
 ഇങ്ങനെയൊക്കെ ചെയ്‌താൽ കൂടെയുള്ളവരോട്
അമ്പലത്തിൽ പൊവരുതെന്ന് എങ്ങിനെ എനിക്ക് പറയാൻ പറ്റും ?
അങ്ങനെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കുന്നു !!
ഞാൻ പാർട്ടി കമ്മിറ്റിക്ക് പോവുന്നു ..
നര വീഴാത്ത മനസ്സും ,നരച്ചു കുമ്മിയ മുടിയുമായ്
പഴയ സഖാക്കൾ എല്ലാവരും ഉണ്ട് ..
എന്നിട്ടും കമ്മിറ്റി തുടങ്ങാൻ വൈകുന്നതിന്റെ  കാരണം?
പാർട്ടിയുടെ യുവജനവിഭാഗം നേതാവ് വരാൻ വൈകുമെന്ന് ,
അമ്പലത്തിലെ ഉപദേശക സമിതി യോഗം ഇതുവരെ
കഴിഞ്ഞില്ലായത്രേ!!


4 comments:

കാല്‍പ്പാടുകള്‍ പറഞ്ഞു...

ഇത് വായിച്ചപ്പോള്‍ ആദ്യം ഓര്മ വന്നത് "സന്ദേശം" എന്നാ സിനിമയിലെ ശങ്കരാടിയെയും ശ്രീനിവാസനെയും ആണ്....

Unknown പറഞ്ഞു...

സന്ദേശത്തിലെ പല സീനുകളും ശരിക്കും യാഥാർത്ഥ ജീവിതത്തിൽ ഇപ്പോഴും സംഭവിച്ചു കൊണ്ടിരിക്കുന്നു ...പ്രതികരണത്തിനു നന്ദി ശ്രീ .....

ശ്രീക്കുട്ടന്‍ പറഞ്ഞു...

എല്ലാ വിപ്ലവങ്ങളുടേയും അവസാനത്തെ അറ്റം ദൈവവിശ്വാസമാണ്. ഭഗവാനേ കാത്തോളണേ...

Unknown പറഞ്ഞു...

പ്രിയപ്പെട്ട ശ്രീക്കുട്ടാ ....താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ ....എന്തായാലും പ്രതികരണത്തിനു നന്ദി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
;