.jpg)
അങ്ങനെ ഞാനും മരിച്ചു
,
ആദ്യം തന്നെ ഫേസ്ബുക്കില്‍ അപ്ഡേറ്റ് ചെയ്തേക്കാം
കുളിക്കുന്നതും പല്ലുതേക്കുന്നതും വരെ അപ്ഡേറ്റിയിട്ടുണ്ട് പിന്നല്ലേ ഇപ്പോള്‍?
"പ്രിയ സുഹൃത്തുക്കളെ ഞാന്‍ മരിച്ചു,
,
ശവസംസ്കാരം ഇന്നു വൈകിട്ട് സ്വവസതിയില്‍
"ലൈക്കുകള്‍",ഷെയറുകള്‍...
ഹും ഞാന്‍ ജീവിച്ചിരുന്നപ്പോള്‍ എണ്റ്റെ ഒരു "പ്രൊഫൈല്‍ ഫോട്ടോയ്ക് പോലും "ലൈക്ക്"അടിക്കാത്തവന്‍മാരും
ഞാന്‍ എത്ര "ഹായ്" പറഞ്ഞിട്ടും കണ്ടില്ലെന്നു നടിച്ചവളുമാരും"
ഞാന്‍പോയ് വെള്ള പുതച്ചു കിടന്നു
പാവം എണ്റ്റെ അമ്മ മാത്രം കരയുന്നുണ്ട്,
അല്ലെങ്കിലും നഷ്ടം അവര്‍ക്കു മാത്രമല്ലേ?
മുറ്റത്ത് "നീലടാറ്‍പായ"കെട്ടിയ പന്തലു ഉയരുന്നു
ബന്ധുക്കളുെടെ കണ്ണീരു കണ്ടിട്ടെനിക്കു ചിരി വരുന്നു
ഞാന്‍ കാശു കൊടുക്കാനുള്ള "പലിശക്കാരന്‍" മാത്രം ശരിക്കും കരയുന്നു!
എണ്റ്റെ മൊബൈല്‍ ചിലയ്ക്കുന്നു,
"മെസേജാണ്, ഫേസ്ബുക്ക് നോട്ടിഫിക്കേഷന്‍"
എണ്റ്റെ പ്രിയ കാമുകി....
അവളുടെ "മാരിറ്റല്‍ സ്റ്റാറ്റസ്,കമിറ്റഡ് എന്നത് മാറ്റി"സിംഗിള്‍" ആക്കിയത്രെ!!
എനിക്കിനി മരിച്ചാല്‍ മതി,?


- Follow Us on Twitter!
- "Join Us on Facebook!
- RSS
Contact