എണ്റ്റെ പ്രിയപ്പെട്ട ചങ്ങാതി
വെളിച്ചത്തെ മാത്രം സ്നേഹിക്കുന്നവന്‍,
ഇരുട്ടിണ്റ്റെ ചീവീട് ശബ്ദത്തെ ഭയന്നോടിയൊളിക്കുന്നവന്‍,
ചിലപ്പോള്‍ പിറകേയും,ചിലപ്പോഴൊക്കെ മുന്‍പേയുമായ്
എണ്റ്റെ കൂടെ നടന്നവന്‍.
ഞാന്‍ ചിരിക്കുന്നത് പോലെ ചിരിക്കാന്‍ പഠിച്ചവന്‍ കരയാനും,
എന്നെ അതുപോലെ നോക്കിപ്പഠിച്ചവന്‍,
ചില നേരങ്ങളില്‍ എന്നേക്കാള്‍ വലിപ്പം തോന്നിച്ചവന്‍
എണ്റ്റെ ചങ്ങാതി.
നട്ടുച്ച നേരത്തെ മുങ്ങിക്കുളിക്കലില്‍
വിവസ്ത്രനായ് മുങ്ങാംകുഴിയിട്ടവന്‍,
കുളപ്പടിയിലിരുന്ന് പുകവലിച്ച് എന്നെ തല്ലു കൊള്ളിച്ചവന്‍,
എനിക്കൊരു രൂപഭംഗിയുമില്ലെന്ന് എന്നോടാദ്യം പറഞ്ഞവന്‍.
ഒരു ലോക്കല്‍ ബാറിണ്റ്റെ അരണ്ട വെളിച്ചത്തിലാദ്യമായ് മദ്യത്തിണ്റ്റെ രുചിയറിഞ്ഞവന്‍
,,
എണ്റ്റെ കൂട്ടിനാല്‍ പിഴച്ചു പോയവന്‍!
ഇന്നത്തെ രാത്രിയിലിരുട്ടത്തിരുന്നോട്ടെ ഞാന്‍,
എണ്റ്റെ പ്രണയം തകറ്‍ന്നത് കൊണ്ടല്ല നീ കരയുന്നത് കാണാന്‍ വയ്യാത്തത് കൊണ്ട്!
അയല്‍ക്കാരുടെ 'സ്നേഹം' അതിരു കടന്നപ്പോഴാണ് മതിലു കെട്ടി അതിര്‍ത്തി തിരിക്കാന്‍ തീരുമാനിച്ചത്.. പണി വളരെ പെട്ടെന്നു കഴിഞ്ഞു..വെറും നിലത്ത് കുഴിയെടുത്ത് നാട്ടിയ കോണ്‍ക്രീറ്റ് തൂണിനുള്ളിലെ വിടവിലേക്കിറക്കി വെച്ചുറപ്പിക്കുന്ന ഒരു തരം "റെഡി റ്റു ഫിറ്റ് മതില്‍" സംഭവം കൊള്ളാം!! നിര്‍മ്മാണച്ചെലവും വളെരെ കുറവ്. ..പക്ഷേ ഈ മതിലിണ്റ്റെ യഥാറ്‍ഥ പേര് "സ്നേഹമതില്‍" എന്നാണെന്നറിഞ്ഞത് ഇന്നാണ്...വളരെ "കറക്റ്റ് ആയ പേര്"...തമ്മില്‍ കണ്ടാല്‍ കൊല്ലാന്‍ നില്‍ക്കുന്ന വീട്ടുകാര്‍ക്കിടയില്‍ നിലകൊള്ളുന്ന മതിലിന് ഇതിലും നല്ലൊരു പേരു യോജിക്കുമോ? എന്തായാലും സ്നേഹമത്ളിണ്റ്റെ 'കരാറു പണി'ക്കാരനിപ്പോള്‍ നാട്ടിലെ വലിയ 'ഡിമാന്‍ഡ്' ആയിക്കഴിഞ്ഞു..
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)




- Follow Us on Twitter!
- "Join Us on Facebook!
- RSS
Contact