2016, സെപ്റ്റംബർ 18, ഞായറാഴ്‌ച 0 comments

അവൾക്കായ്...

ചീന്തിയെറിയപ്പെട്ട  പെങ്ങൾക്ക് വേണ്ടി സ്വന്തം ടൈം ലൈനിൽ പ്രണാമമർപ്പിക്കാം
അവളുടെ "ക്ലിപ്പ് " കിട്ടുമോ "ബ്രോ" എന്നും ചാറ്റ്ബോക്സിൽ തിരക്കാം ....
തെരുവോരത്തൊത്തു ചേർന്ന് മെഴുക്‌തിരികൾ തെളിക്കാം
 സെൽഫിയെടുത്ത് പോസ്റ്റാം ....
അവനെ ഞങ്ങൾക്ക് വിട്ടു തരൂഎന്ന കുറിപ്പെഴുതിപിടിച്ചു പോസ് ചെയ്യാം ലൈക്കുകൾക്കായ്....
പരസ്പരം തെറിവിളി ക്കാം, പക്ഷം പിടിക്കാം 
 സൈബർ ചാവേറുകളാവാം ...
പട്ടികളെ സംരക്ഷിക്കുന്ന നിയമമുള്ള നാട്ടിൽ
 അടുത്ത ജന്മം പട്ടിയുടെ വക്കീലായ് ജനിക്കാം ...
അന്തികൂരാപ്പിലെ ചാനൽ ചർച്ചകളിൽ അവൾക്ക് വേണ്ടി കണ്ണീരു വീഴ്ത്താം
ആ കണ്ണീര് വീണു ലിപ്സ്റ്റിക്ക് പോവാതെ നോക്കാം .......
അവൾ ആ ടൈപ്പായത് കൊണ്ടാണെന്ന വാക്കിലൂടെ സദാചാരം കാക്കാം ....
ഒഴുകി പരന്ന രക്തം മണത്തവളുടെ ജാതി തിരയാം......

അംഗവൈകല്ല്യമുള്ളവരെങ്കിലും ലിംഗവൈകല്യമില്ലാത്തവർ ജയിക്കാതിരിക്കാൻ, 
അവൾ പിടഞ്ഞു തീർന്ന തീവണ്ടി മുറിയിൽ
 ഇനിയെങ്കിലും ഒറ്റക്കാവാതിരിക്കണം.
തിരക്കുള്ള ബസ്സിൽ പേടിച്ച് ശ്വാസം പിടിച്ചു നിൽക്കണം .....
അവൾക്ക് വേണ്ടി കേഴുന്ന ആങ്ങളമാരുള്ള റോഡിലൂടെ ഇന്നും പതിവ് പോലെ പേടിച്ചുകൊണ്ട്  വീട്ടിലേക്കോടണം ......
അച്ഛനോ ആങ്ങളയോ മാത്രമുള്ള രാത്രികളിൽ ബന്ധു വീട്ടിലേക്കു പോവണം
ജനിക്കാൻ പോവുന്ന കുഞ്ഞു പെണ്ണാവാതിരിക്കാൻ വ്രതം നോക്കണം ....
ആർത്തവരക്തം വെറുക്കുന്ന ദൈവങ്ങളിനി പെറ്റമ്മമാരുടെ കണ്ണീരു കണ്ടില്ലെങ്കിൽ ....
ഭ്രൂണഹത്യ തന്നെ നടത്തണം .........................
നിങ്ങളെ നിങ്ങൾ തന്നെ കാത്തു വെക്കണം ........
2015, ഓഗസ്റ്റ് 23, ഞായറാഴ്‌ച 0 comments

പെണ്ണുങ്ങൾ

2014, ഫെബ്രുവരി 19, ബുധനാഴ്‌ച 7 comments

ചെമ്പരത്തികൾ ...
തന്റേതല്ലാത്ത കുറ്റം കൊണ്ട് ദളിതനായവനെ

തന്റേതല്ലാത്ത  മേന്മ കൊണ്ട് സവർണ്ണനായവൻ

അധിക്ഷേപിക്കുന്നത് കണ്ടു മനം മടുത്തിട്ടാവണം

തന്റേതല്ലാത്ത കാരണത്താൽ "കിറുക്കന്മാരുടെ ചെവിയിലെ പൂവ് "

എന്ന് വിളിപ്പേരു കിട്ടിയോരു പാവം നാട്ടു ചെമ്പരത്തി

ജാതി മാറി കല്യാണം കഴിച്ചതും ,

മഞ്ഞയും ,വെള്ളയും നിറമുള്ള ചെമ്പരത്തിപ്പൂവുകൾക്ക് ജന്മം കൊടുത്തതും !പക്ഷേ  നാട്ടാരിപ്പോഴും വിളിപ്പേരുകൾ  തുടർന്നു കൊണ്ടേയിരിക്കുന്നു .!!!!!

 
;